Publisher's Synopsis
യേശുവിനെ പോലെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കും അനുഭവിക്കാം!
യേശു വാഗ്ദത്തം ചെയ്ത സമൃദ്ധമായ ജീവിതം പല ക്രിസ്ത്യാനികളും നഷ്ടപ്പെടുത്തുന്നു. തിരക്കുള്ള ജീവിതത്തിൽ മടുപ്പനുഭവിക്കുന്നു. യേശുവിനെ സേവിക്കുന്നു എങ്കിലും സംതൃപ്തരല്ല. യേശുവിൽ ഉണ്ടായിരുന്ന എരിവും തീക്ഷ്ണതയും അവർ മറ്റു ദൈവമക്കളിൽ കാണുന്നുണ്ടെങ്കിലും തങ്ങളുടെ ജീവിതത്തിൽ അത് അനുഭവിക്കാൻ കഴിയാതെയിരിക്കുന്നു. നിങ്ങൾ അങ്ങനെ ആണോ? അങ്ങനെ എങ്കിൽ നിങ്ങളിൽ ഇല്ലാത്തത് എന്താണ്? ദൈവത്തിൻ്റെ പരിശുദ്ധാത്മാവാണ്.
'ആത്മാവ് നിറഞ്ഞ യേശു' എന്ന പുസ്തകത്തിലൂടെ, പാസ്റ്റർ വ്ളാഡ് സാവ്ചുക്ക്, യേശുവും പരിശുദ്ധാത്മാവുമായി ചേർന്നുള്ള ജീവിതത്തിൻ്റെ മുഖ്യമായ ആറു നാഴികക്കല്ലുകൾ വിവരിച്ചിരിക്കുന്നു. യേശുവിൻ്റെ ജീവിതമാതൃകയിലൂടെ, നമുക്കും ആത്മാവിനാൽ നിറഞ്ഞ ഒരു ജീവിതം നയിക്കേണ്ടതെങ്ങനെ എന്നു മനസ്സിലാക്കാം.
- ഒരു വ്യക്തിയോടെന്ന പോലെ പരിശുദ്ധാത്മാവിനോട് ബന്ധം പുലർത്താൻ പഠിക്കുക
- പരിശുദ്ധാത്മാവുമായി ആഴമായ ബന്ധം അനുഭവിക്കാം
- ക്രിസ്തീയ ജീവിതത്തിലെ മടുപ്പിനെയും ലക്ഷ്യമില്ലായ്മയെയും അതിജീവിക്കാം
- പരിശുദ്ധാത്മാവിനെ സുഹൃത്തായും, ഉപദേശകനായും, മാർഗ്ഗദർശിയായും കാണാൻ ആരംഭിക്കാം
- നിങ്ങളുടെ സ്വഭാവിക കഴിവിൽ മാത്രം ആശ്രയിക്കാതെ, ആത്മാവിൽ ശക്തി കണ്ടെത്തുക
പരിശുദ്ധാത്മാവുമായുള്ള ആഴമേറിയതും സംതൃപ്തവുമായ ഒരു അനുഭവം -ഇന്നും എല്ലാ ദിവസവും- നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് നിങ്ങൾക്കുള്ള പുസ്തകമാണ്.